Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aisha Potty

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ന്ത് വി​ക​സ​നം ന​ട​ത്തി; ബാ​ല​ഗോ​പാ​ലി​നെ വെ​ല്ലു​വി​ളി​ച്ച് അ​യി​ഷ പോ​റ്റി

കൊ​ല്ലം: മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നെ വെ​ല്ലു​വി​ളി​ച്ച് മു​ൻ എം​എ​ൽ​എ അ​യി​ഷ പോ​റ്റി. കൊ​ട്ടാ​ര​ക്ക​ര എം​എ​ൽ​എ​കൂ​ടി​യാ​യ ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ മ​ണ്ഡ​ല​ത്തി​ൽ എ​ന്ത് വി​ക​സ​ന​മാ​ണ് ന​ട​ത്തി​യ​ത്.

ജ​ന​പ്ര​തി​നി​ധി​യാ​യി ഇ​രു​ന്ന് ഫ്ല​ക്സ് വ​ച്ച് പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പോ​രാ. പ​ക​രം ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ല​ണ​മെ​ന്നും അ​യി​ഷ പോ​റ്റി പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മു​ൻ സി​പി​എം നേ​താ​വാ​യി​രു​ന്ന അ​യി​ഷ പോ​റ്റി അ​ടി​ത്തി​ടെ​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​യി​ഷ പോ​റ്റി മ​ത്സ​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

 

Kerala

ഐ​ഷ പോ​റ്റി വ​ർ​ഗ​വ​ഞ്ച​ക​യെ​ന്ന് ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

കൊ​ല്ലം: ഐ​ഷ പോ​റ്റി വ​ർ​ഗ​വ​ഞ്ച​ക​യെ​ന്ന് സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു​ള്ള ആ​ർ​ത്തി എ​ങ്ങ​നെ മ​നു​ഷ്യ​നെ വ​ഷ​ളാ​ക്കു​മെ​ന്നാ​ണ് ഐ​ഷ പോ​റ്റി കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

ഐ​ഷ പോ​റ്റി​ക്ക് പാ​ർ​ട്ടി​യി​ൽ നി​ന്നും വി​ട്ടു​പോ​കാ​നു​ള്ള യാ​തൊ​രു രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും കൊ​ല്ല​ത്ത് ഇ​ല്ല. പാ​ർ​ട്ടി ദീ​ർ​ഘ​കാ​ല​മാ​യി എ​ല്ലാ​വി​ധ അം​ഗീ​ക​ര​ങ്ങ​ളും ന​ൽ​കി ചേ​ർ​ത്ത് പി​ടി​ച്ച് വ​ള​ർ​ത്തി​യ​യാ​ളാ​ണ് ഐ​ഷ പോ​റ്റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മൂ​ന്ന് ത​വ​ണ എം​എ​ൽ​എ, പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം, മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യു​ട്ടീ​വ് എ​ന്നി​ങ്ങ​നെ സം​ഘ​ട​നാ ത​ല​ത്തി​ലും ബ​ഹു​ജ​ന സം​ഘ​ട​നാ ത​ല​ത്തി​ലും പാ​ർ​ട്ടി ത​ല​ത്തി​ലും ജ​നാ​ധി​പ​ത്യ വേ​ദി​ക​ളി​ലും അ​ർ​ഹ​ത​പ്പെ​ട്ട​തി​ന് അ​പ്പു​റ​മു​ള്ള സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കി​യ​താ​ണ് കൊ​ല്ല​ത്തെ പാ​ർ​ട്ടി​യും സം​സ്ഥാ​ന നേ​തൃ​ത്വ​വും.

പെ​ട്ട​ന്ന് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത് മാ​റു​ക എ​ന്ന് പ​റ​യു​ന്ന​ത് യാ​തൊ​രു ന്യാ​യ​വു​മി​ല്ല. ഞാ​ൻ ഇ​ങ്ങ​നെ മാ​റു​മ്പോ​ൾ സ​ഖാ​ക്ക​ൾ വ​ർ​ഗ വ​ഞ്ച​ക എ​ന്ന് ത​ന്നെ വി​ളി​ക്കു​മാ​യി​രി​ക്കു​മെ​ന്ന് ഐ​ഷ പോ​റ്റി പ​റ​ഞ്ഞ​ത് കേ​ട്ടു. അ​വ​ർ അ​ത് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് അ​പ്ര​കാ​രം പ​റ​ഞ്ഞ​ത്.

ഞാ​ൻ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്ന് ഐ​ഷ​പ പോ​റ്റി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ൽ​ക്കു​ന്ന ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ ക​ഴി​യു​ക. കോ​ൺ​ഗ്ര​സ് മ​നു​ഷ്യ​രു​ടെ ഏ​ത് പ്ര​ശ്ന​ത്തി​നാ​ണ് കൂ​ടെ നി​ന്നി​ട്ടു​ള്ള​ത്. സ്ഥാ​ന​മാ​ന​ങ്ങ​ൾ ഒ​രാ​ളെ എ​ങ്ങ​നെ വ​ഷ​ളാ​ക്കു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഐ​ഷ പോ​റ്റി.

രാ​ജ്യ​ത്തെ ഏ​ക ബ​ദ​ലാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ഗ​വ​ൺ​മെ​ന്‍റ്. ആ ​ബ​ദ​ലി​ന് എ​തി​രെ നി​ൽ​ക്കു​ന്ന ഏ​തൊ​രു നീ​ക്ക​വും തൊ​ഴി​ലാ​ളി​ക​ളോ​ടും ക​ർ​ഷ​ക​രോ​ടും നാ​ടി​നോ​ടു​മു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. പ​ക്ഷെ അ​തി​നെ നേ​രി​ടാ​നു​ള്ള ക​രു​ത്ത് ഈ ​ജി​ല്ല​യി​ലെ പ്ര​സ്ഥാ​ന​ത്തി​നു​ണ്ടെ​ന്നും ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

Kerala

സി​പി​എ​മ്മി​ന് ക​ന​ത്ത തി​രി​ച്ച​ടി; മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​എ​മ്മി​നു ക​ന​ത്ത തി​രി​ച്ച​ടി. മു​തി​ർ​ന്ന നേ​താ​വും കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ​യു​മാ​യ ഐ​ഷ പൊ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫാ​ണ് ഐ​ഷ പോ​റ്റി​ക്ക് അം​ഗ​ത്വം ന​ൽ​കി​യ​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ വേ​ദി​യി​ലെ​ത്തി​യാ​ണ് അം​ഗ​ത്വം സ്വ​ക​രി​ച്ച​ത്. സ​മ​ര​വേ​ദി​യി​ലെ​ത്തി​യ ഐ​ഷാ പോ​റ്റി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്വീ​ക​രി​ച്ചു. ഐ​ഷ പോ​റ്റി കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം ധാ​ര​ണ​യാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മൂ​ന്ന് ത​വ​ണ കൊ​ട്ടാ​ര​ക്ക​ര എം​എ​ൽ​എ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഐ​ഷ പോ​റ്റി​ക്കു സി​പി​എം സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.

കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​തി​ൽ വ​ള​രെ മ്ലേ​ച്ഛ​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ര​മ​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഐ​ഷ പോ​റ്റി പ​റ​ഞ്ഞു. പ്രി​യ​പ്പെ​ട്ട സ​ഖാ​ക്ക​ൾ​ക്ക് വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്നും അ​വ​ർ കോ​ൺ​ഗ്ര​സ് സ​മ​രവേ​ദി​യി​ൽ പ​റ​ഞ്ഞു.

ഡി​സി​ഷ​ൻ മേ​ക്കേ​ഴ്സ് ആ​യ ചി​ല​ർ മാ​ത്ര​മാ​യി​രു​ന്നു പ്ര​ശ്നം. ആ​രെ​യും കു​റ്റം പ​റ​യാ​ൻ ഇ​ഷ്ട​മ​ല്ല. ഏ​ത് വ​ലി​യ മ​ന്ത്രി​യാ​യാ​ലും മ​നു​ഷ്യ​രോ​ട് ഇ​ട​പെ​ടാ​ൻ പ്ര​ശ്നം എ​ന്താ​ണ്? വ​ർ​ഗ വ​ഞ്ച​ക എ​ന്ന് വി​ളി​ച്ചേ​ക്കും. എ​പ്പോ​ഴും മ​നു​ഷ്യപ​ക്ഷ​ത്താ​യി​രി​ക്കു​മെ​ന്നും ഐ​ഷ പോ​റ്റി കൂട്ടിച്ചേർത്തു.

 

 

Kerala

സിപിഎമ്മിനെ വെട്ടിലാക്കി ഐഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം


കൊ​ല്ലം: സി​പി​എ​മ്മു​മാ​യി അ​ക​ലം​പാ​ലി​ക്കു​ന്ന മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ എ​ത്തു​ന്നു. ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നു ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന യോ​ഗ​ത്തി​ൽ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണ​മാ​ണ് നി​ർ​വ​ഹി​ക്കു​ക. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


സി​പി​എം നേ​തൃ​ത്വ​വു​മാ​യു​ള്ള വി​യോ​ജി​പ്പി​നെ തു​ട​ർ​ന്നു കു​റ​ച്ചു​കാ​ല​മാ​യി പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് ഐ​ഷ പോ​റ്റി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ല്‍ പൊ​തു​വേ​ദി​ക​ളി​ല്‍ നി​ന്നും മാ​റു​ന്നു​വെ​ന്നാ​യി​രു​ന്നു അ​വ​ര്‍ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്, ​സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നി​ട്ടും ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. നി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​ലു​മി​ല്ല. അ​ഖി​ലേ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റാ​ണെ​ങ്കി​ലും ചു​മ​ത​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.


ഐ​ഷ പോ​റ്റി​യെ പാ​ർ​ട്ടി​യി​ലെ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങി​യ​ത് ഇ​ക്കൊ​ല്ല​മാ​ദ്യ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ പ്ര​വ​ർ​ത്ത​ക ക്യാ​മ്പി​ൽ അ​വ​രെ പു​ക​ഴ്ത്തി രാ​ഷ്ട്രീ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ ഈ ​അ​ഭ്യൂ​ഹം ശ​ക്ത​മാ​യി. പാ​ർ​ട്ടി​യു​ടെ വാ​തി​ലു​ക​ൾ ഐ​ഷ പോ​റ്റി​ക്കാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി.


ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​യി​ൽ എ​ത്തു​ന്ന​തോ​ടെ അ​വ​രു​ടെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശം വീ​ണ്ടും ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം കൊ​ട്ടാ​ര​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​ഷ പോ​റ്റി ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ അ​വ​ർ കൊ​ട്ടാ​ര​ക്ക​ര​യെ പ്ര​തി​നി​ധാ​നം ചെ​യ്തു.


തു​ട​ര്‍ച്ച​യാ​യി ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ചു ജ​യി​ച്ച​വ​രെ മാ​റ്റിനി​ര്‍ത്താ​നു​ള്ള തീ​രു​മാ​നം ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്ക​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ഐ​ഷ പോ​റ്റി​ക്ക് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.​ഒ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​രി​ല്‍ മ​ന്ത്രി​പ​ദ​വി ആ​ഗ്ര​ഹി​ച്ചി​രു​ന്ന വ​നി​താ നേ​താ​വാ​യി​രു​ന്നു ഐ​ഷ പോ​റ്റി. എ​ന്നാ​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. ഐ​ഷ പോ​റ്റി​യെ കോ​ണ്‍ഗ്ര​സി​ല്‍ എ​ത്തി​ക്കാ​നാ​യാ​ല്‍ അ​തു യു​ഡിഎ​ഫി​ന് ഗു​ണ​ക​ര​മാ​വു​മെ​ന്നാ​ണ് നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.


താ​ന്‍ നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന കാ​ല​ത്തെ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും കോ​ണ്‍ഗ്ര​സി​ല്‍ ചേ​രു​മെ​ന്നു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍ക്ക് അ​ടി​സ്ഥാ​ന​മി​ല്ല എ​ന്നു​മാ​ണ് ഐ​ഷ പോ​റ്റി​യു​ടെ പ്ര​തി​ക​ര​ണം.

Latest News

Up